Kerala
തൃശൂർ: നിപ സംശയത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച 15കാരിക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. കോഴിക്കോട്ട് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായി.
കഴിഞ്ഞ ദിവസമാണ് പെരിന്തൽമണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് തലച്ചോറിനെ ബാധിച്ച വൈറൽ പനിയാണെന്നും വിദഗ്ധ ചികിത്സ തുടരുന്നതായും മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
Kerala
കോയന്പത്തൂർ: കേരളത്തിലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെതുടർന്ന് തമിഴ്നാട്- കേരള അതിർത്തിപ്രദേശങ്ങളിലെ ആറു ചെക്ക്പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി.
കേരള അതിർത്തിയിലുള്ള കോയമ്പത്തൂരിലെ വാളയാർ, മീനാക്ഷിപുരം, ഗോപാലപുരം, ആനക്കട്ടി, വീരപ്പകൗണ്ടനൂർ, പട്ടശാലൈ ചെക്പോസ്റ്റുകളിലാണ് പരിശോധനകൾ കർശനമാക്കിയത്.
കേരളത്തിൽനിന്നു കോയമ്പത്തൂരിലേക്കു വരുന്ന ആളുകളെ തെർമൽ സ്കാൻ ഉപകരണം ഉപയോഗിച്ച് പനിപരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷംമാത്രമേ പ്രവേശനം അനുവദിക്കൂവെന്നു അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: പാലക്കാട്ട് നിപ ബാധിച്ച് മരിച്ചയാൾ കൂടുതലും യാത്ര ചെയ്തത് കെഎസ്ആർടിസി ബസിൽ. ഇതുവരെ 46 പേരാണ് ആരോഗ്യവകുപ്പിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 കാരന് ആണ് ശനിയാഴ്ച വൈകുന്നേരം
മരിച്ചത്. ഇയാളുടെ പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചു. കൂടാതെ മരിച്ചയാൾ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. സമ്പർക്കപ്പട്ടിക വിപുലമായതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
അതേസമയം ആറ് ജില്ലകളിലെ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം നൽകി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ , വയനാട് എന്നീ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.
Kerala
കോഴിക്കോട്: കേരളത്തില്‍ നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്രസംഘം കേരളത്തിലെത്തും.
നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീം സംസ്ഥാനം സന്ദര്‍ശിക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗം കൂടിയായിട്ടാകും കേന്ദ്ര സംഘം കേരളത്തിലെത്തുക. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്കമരണം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയായ യുവതിക്കാണ് നിപ്പ സ്ഥിരീകരിച്ചത്.
അതേസമയം, പാലക്കാട് തച്ചനാട്ടുകരയില്‍ നിപ്പ സ്ഥിരീകരിച്ച യുവതിയെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ നേരിയ പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ കനത്ത സുരക്ഷ തുടരുകയാണ്.
Kerala
പാലക്കാട്: നിപ ബാധിച്ച പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയുടെ (38) സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരു കുട്ടിക്കുകൂടി പനി ബാധിച്ചു. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ അമ്മയും സഹോദരനും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ഇതോടെ ആകെ പനി ബാധിതർ നാലായി. നിപ ബാധിച്ച യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ്. ആരോഗ്യനില കൂടുതൽ മോശമായതിനെ തുടർന്ന് ശനിയാഴ്ചയാണ് യുവതിയെ പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നിലവിൽ 173 പേരാണ് നിപ്പ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ക്വാറന്റീനിൽ കഴിയുന്നത്. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു. പ്രത്യേക ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയുടെ 12 വയസുകാരനായ മകനും പനി. കുട്ടിയെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ഇവരുടെ ഭര്‍തൃസഹോദരന്റെ നാല് മക്കളുടെയും യുവതിയുടെ മറ്റൊരു മകന്റെയും പരിശോധനാഫലം നെഗറ്റീവാണ്. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ശനിയാഴ്ച രാത്രിയിലാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലെ നിപ വാർഡിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല.
Kerala
മലപ്പുറം: രണ്ട് നിപ കേസുകള്‍ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. രാവിലെ പത്തിന് സ്ഥിതി വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.
കണ്ടെയ്മെന്റ് സോണുകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം പാലക്കാട്ടുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിട്ടുള്ളത്.
മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരുന്നു. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ രണ്ട് കേസുകളും തമ്മില്‍ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്. മൂന്ന് ജില്ലകളിലും കണ്ട്രോൾ റൂമുകൾ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മേഖലയിൽ കനത്ത ജാഗ്രത. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അതീവ ജാഗ്രത തുടരുകയാണ്.
മൂന്ന് ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. നിപ സ്ഥിരീകരിച്ച രണ്ട് പേരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. റൂട്ട് മാപ്പിലെ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ അധികൃതരെ വിവരമറിയിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മങ്കട സ്വദേശിയായ പതിനെട്ടുകാരിയുടെ മരണം നിപ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ, മലപ്പുറം ജില്ലയിലെ മക്കരപറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ഇരുപത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 345 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള 38കാരിയുടെ നില ഗുരുതരമായി തുടരുകയാണ്.